Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Steady Stream

Thrissur

പൂ​മ​ല​യു​ടെ പ​ച്ച​ത്ത​ണ​ലി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം

തൃ​ശൂ​ർ: പ്ര​കൃ​തി കാ​ത്തു​വ​ച്ച ഹ​രി​ത​ഭം​ഗി​യി​ൽ അ​ലി​ഞ്ഞു​ചേ​രാ​ൻ കൊ​തി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ​ച്ച​മ​ര​ങ്ങ​ൾ ത​ണ​ൽ​വി​രി​ച്ച സു​ന്ദ​ര​മാ​യ വ​ഴി​ക​ളു​മാ​യി പൂ​മ​ല കാ​ത്തി​രി​ക്കു​ന്നു. ക​ണ്‍​കു​ളി​ർ​ക്കു​ന്ന കാ​ഴ്ച​ക​ളു​മാ​യി തൃ​ശൂ​ർ​ക്കാ​രു​ടെ സ്വ​ന്തം പൂ​മ​ല ഡാം ​യാ​ത്രി​ക​രെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പൂ​മ​ല​യി​ലേ​ക്ക് നി​ര​വ​ധി​പേ​രാ​ണ് ഇ​പ്പോ​ൾ എ​ത്തു​ന്ന​ത്.

പ്ര​വേ​ശ​നം സൗ​ജ​ന്യം

എ​ൻ​ട്രി ഫീ​സു​ക​ൾ ന​ൽ​കാ​തെ മ​നോ​ഹ​ര​മാ​യ ഈ ​അ​ന്ത​രീ​ക്ഷം ആ​സ്വ​ദി​ക്കാ​മെ​ന്ന​താ​ണ് പൂ​മ​ല​യു​ടെ പ്ര​ത്യേ​ക​ത. ഡാ​മി​ലേ​ക്കും അ​വി​ടു​ത്തെ പാ​ർ​ക്കി​ലേ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഡാം ​റി​സ​ർ​വോ​യ​റി​ലെ ആ​ന്പ​ൽ​പ്പൂ​ക്ക​ളു​ടെ സൗ​ന്ദ​ര്യ​വും അ​വ​യ്ക്കി​ട​യി​ലൂ​ടെ​യു​ള്ള കു​റ​ഞ്ഞ ചി​ല​വി​ലെ ബോ​ട്ടു സ​വാ​രി​യും ആ​സ്വ​ദി​ക്കാ​ൻ തി​ര​ക്കേ​റു​ക​യാ​ണി​പ്പോ​ൾ.

മ​ഴ ശ​ക്ത​മാ​യാ​ൽ ത​ട്ടു​ത​ട്ടു​ക​ളാ​യി താ​ഴേ​ക്ക് പ​തി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ഭം​ഗി​യും ക​ണ്ടു ര​സി​ക്കാം. ഡാ​മി​നോ​ടു​ചേ​ർ​ന്ന് മ​ഞ്ഞ​പ്പൂ​ക്ക​ൾ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ച്ച​പ്പു​ൽ​ത​കി​ടി​യും ത​ണ​ൽ​മ​ര​ങ്ങ​ളും നി​റ​ഞ്ഞ വേ​റി​ട്ടൊ​രു ഇ​ട​വും പ്ര​കൃ​തി​ത​ന്നെ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി എ​ട്ടു​മ​ണി വ​രെ​യാ​ണ് ഡാം ​പാ​ർ​ക്കി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ള്ള​ത്.

ഓ​ള​പ്പ​ര​പ്പി​ലെ ബോ​ട്ടിം​ഗ്

ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു വ​ർ​ഷം മു​ന്പ് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്ത ബോ​ട്ടിം​ഗ് സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പൂ​മ​ല​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ഓ​ള​പ്പ​ര​പ്പി​ൽ സാ​ഹ​സി​ക​ത കൊ​തി​ക്കു​ന്ന​വ​ർ​ക്കാ​യി നാ​ല് ഡ​ബി​ൾ ക​യാ​ക്കു​ക​ളും മൂ​ന്ന് സിം​ഗി​ൾ ക​യാ​ക്കു​ക​ളു​മ​ട​ക്കം ഒ​രേ​സ​മ​യം 11 പേ​ർ​ക്കു​വ​രെ യാ​ത്ര​ചെ​യ്യാ​വു​ന്ന ക​യാ​ക്കിം​ഗ് സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. സു​ര​ക്ഷി​ത​മാ​യി പ്ര​കൃ​തി​ഭം​ഗി നു​ക​രാ​ൻ ജീ​വ​ന​ക്കാ​ർ​ത​ന്നെ തു​ഴ​യു​ന്ന ര​ണ്ടു കൊ​ട്ട​വ​ഞ്ചി​ക​ളാ​ണ് മ​റ്റൊ​രാ​ക​ർ​ഷ​ണം. ര​ണ്ടി​ലു​മാ​യി ഒ​രേ​സ​മ​യം എ​ട്ടു​പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാം. കൂ​ടാ​തെ അ​ഞ്ചു​പേ​ർ​ക്കും ര​ണ്ടു​പേ​ർ​ക്കും ക​യ​റാ​വു​ന്ന അ​ഞ്ചു പെ​ഡ​ൽ ബോ​ട്ടു​ക​ളും ഇ​വി​ടെ സ​ജ്ജം. പൂ​മ​ല​യി​ലെ റി​സോ​ർ​ട്ടു​ക​ളി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കും ഈ ​സൗ​ക​ര്യം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ട്.

ക​യാ​ക്കിം​ഗ്, പെ​ഡ​ൽ ബോ​ട്ടിം​ഗ്, കൊ​ട്ട​വ​ഞ്ചി എ​ന്നി​വ​യ്ക്ക് ഒ​രാ​ൾ​ക്ക് അ​ര​മ​ണി​ക്കൂ​റി​ന് 100 രൂ​പ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നു ന​ട​ത്തി​പ്പു​കാ​ര​ൻ ബൈ​ജു പ​റ​ഞ്ഞു. തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​ൻ ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രും ത​യാ​റാ​ണ്.

സൂ​ര്യോ​ദ​യം മു​ത​ൽ സൂ​ര്യാ​സ്ത​മ​യം വ​രെ​യാ​ണ് ബോ​ട്ടിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം. മോ​ണിം​ഗ് റൈ​ഡ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി രാ​വി​ലെ ആ​റു​മു​ത​ൽ വി​ളി​ച്ചാ​ൽ പോ​ലും സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ജീ​വ​ന​ക്കാ​ർ റെ​ഡി​യാ​ണ്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ സാ​ധാ​ര​ണ​യാ​യി കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​വി​ടെ പ​ണ്ട് കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച ചെ​ക്ക്ഡാം പി​ന്നീ​ട് ടൂ​റി​സം വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2010 മാ​ർ​ച്ച് 21ന് ​അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് ഇ​വി​ടം ഔ​ദ്യോ​ഗി​ക​മാ​യി ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

Latest News

Corehub Up